ഷാൻ വധക്കേസ് ; കസ്റ്റഡിയിലുള്ള അഞ്ചു പേരുടെ അറസ്റ്റ് ഉടനെന്ന് വിജയ് സാഖറെ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ളവരാണ് പിടിയിലായതെന്നും ഇവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.’കേസിലെ മുഖ്യപ്രതികളാണെന്ന് സംശയിക്കുന്നവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി ആസൂത്രണം ചെയ്തയാളാണ് പ്രധാനപ്പെട്ടത്. അവരും അന്വേഷണ പരിധിയിലാണ്. അന്വേഷണം ആരിലേക്കും പോകാം.’- സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം നീങ്ങുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതികളെയും പിടികൂടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും വിജയ് സാഖറെ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കുമെന്നും പരമാവധി ശിക്ഷ തന്നെ പ്രതികള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകുന്നതിനിടയില്‍ അക്രമി സംഘമെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...