മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിച്ച യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കെ.എസ്.ആര്‍.ടി.സി.ജീവനക്കാരെ മര്‍ദിച്ച്‌ മദ്യലഹരിയില്‍ ബൈക്കിലെത്തിയ യുവാവ്. ബസിനുള്ളില്‍ കടന്നും റോഡിലിട്ടും ജീവനക്കാരെ മര്‍ദിച്ച മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവണീശ്വരം സ്വദേശി അനു(30)വിനെ ഓട്ടോ ഡ്രൈവര്‍മാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കുന്നതിനായി നിര്‍ത്തിയ ബസിന്റെ ഡോര്‍ അടയ്ക്കാന്‍ വൈകിയെന്നാരോപിച്ച്‌ ബൈക്കിലെത്തിയ യുവാവ് അസഭ്യം പറഞ്ഞുകൊണ്ട്‌ ബസിനുള്ളില്‍ ചാടിക്കയറുകയും കണ്ടക്ടര്‍ സാജനെ മര്‍ദിക്കുകയുമായിരുന്നു.

ഇടയ്‌ക്കെത്തിയ ഡ്രൈവര്‍ പവിത്രനും മര്‍ദനമേറ്റു. ജീവനക്കാരെ റോഡിലിട്ടും മര്‍ദിച്ച യുവാവിനെ ഓട്ടോ ഡ്രൈവര്‍മാരാണ് പിടിച്ചു മാറ്റിയത്. സ്ഥലത്തെത്തിയ പോലീസ് ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയില്‍ മുന്‍പ്‌ ആംബുലന്‍സ് ഓടിച്ചിരുന്നയാളാണ് മനുവെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് വ്യക്തമാക്കി .സംഭവത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. കരുനാഗപ്പള്ളി സര്‍വീസ് മുടങ്ങി. ദേശീയപാതയില്‍ ഗതാഗതക്കുരുക്കിനും കാരണമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...