നഗരത്തില്‍ മണിക്കൂറുകളോളം അഴിഞ്ഞാടി അക്രമി ; അന്യസംസ്ഥാന തൊഴിലാളിയുടെ തലതല്ലിപ്പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം നഗരത്തില്‍ മണിക്കൂറുകളോളം അഴിഞ്ഞാടി അക്രമി അന്യസംസ്ഥാന തൊഴിലാളിയുട തലതല്ലിപ്പൊളിച്ചു. വഴിപോക്കരെയും പോലീസിനെയും ആക്രമിച്ച് ഏറെ നേരം പരിഭ്രാന്തി പരത്തി.
തിരുനക്കര ക്ഷേത്രത്തിന് സമീപം ഷെഡ് കെട്ടികഴിയുന്ന ബാബു എന്ന ആളാണ് നഗരത്തില്‍ അഴിഞ്ഞാടിയത്. ഇയാളും ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന സ്ത്രീയും ഒരുമിച്ച് മദ്യപിച്ചതിന് ശേഷം ഇയാള്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ വാക്കത്തിയ്ക്ക് വെട്ടാനൊരുങ്ങിയത് കണ്ടപ്പോള്‍ നാട്ടുകാര്‍ ബഹളം വെച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ തല ഇയാള്‍ ആസ്ബസ്‌റ്റോസ് ഷീറ്റ് ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമം. ബലം പ്രയോഗിച്ചാണ് അക്രമിയെ കീഴടക്കിയത്. തടയാനെത്തിയവര്‍ക്കുനേരെയും പ്രതി വെട്ടുകത്തി വീശി.

മുക്കാല്‍ മണിക്കൂറോളമാണ് യാത്രക്കാരെയും നാട്ടുകാരെയും പ്രതി മുള്‍മുനയില്‍ നിര്‍ത്തിയത്. പോലീസില്‍ അറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷം ആണ് പോലീസ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയായിരുന്നു അക്രമം അരങ്ങേറിയത്. പിന്നീട് നാട്ടുകാരും പോലീസുo ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...