കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കുമെന്ന് സൂചന നൽകി കേന്ദ്രകൃഷിമന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കര്‍ഷകരുടെ ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നു കാര്‍ഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന സൂചന നല്‍കി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതന്ത്ര്യം ലഭിച്ച്‌ 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ വലിയ വിപ്ളവമായിരുന്നെന്ന് തോമര്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. എന്നാല്‍ സര്‍ക്കാരിന് അതില്‍ നിരാശയില്ല. ഞങ്ങള്‍ക്ക് ഒരു ചുവട് പിന്നോട്ടു വെയ്‌ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യും. കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമര്‍ പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ട് ദിവസം മുന്‍പായി എം പിമാര്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കുറിപ്പിലും നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു തോമര്‍ സ്വീകരിച്ചത്. കര്‍ഷകരുടെ നില മെച്ചപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ നിയമങ്ങള്‍ രൂപീകരിച്ചതെന്നും ഇവയുടെ ഗുണഫലങ്ങളെക്കുറിച്ച്‌ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും തോമര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നവംബര്‍ 19നാണ് മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. തുടര്‍ന്ന് നവംബര്‍ 29ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഫാം ലോസ് റിപ്പീല്‍ ബില്‍ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെയ്ക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...