മാട്ടൂലിലെ ഹിഷാം വധം : പിന്നിൽ എസ്ഡിപിഐ എന്ന് എംവി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മാട്ടൂലില്‍ ഹിഷാം എന്ന യുവവിനെ കുത്തിക്കൊലപ്പെടുത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഹിഷാമിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്‍ എസ്ഡിപിഐക്കെതിരെ ആരോപണമുന്നയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഷക്കീബ് എന്നയാളുടെ വീടും ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ബുധനാഴ്ച (ഡിസംബര്‍ 22) രാത്രിയാണ് മാട്ടൂല്‍ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റു മരിച്ചത്.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മാട്ടൂല്‍ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥചര്‍ച്ച നടക്കുന്നതിനിടെ പ്രതികളും ഹിഷാമും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഹിഷാമിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....