കരിപ്പൂരിൽ വൻ ലഹരിവേട്ട ; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസാണ് പിടികൂടിയത്. വിപണിയിൽ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയിൽ നിന്ന് പിടികൂടിയത്.

ഇന്ന് പുലർച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയിൽ നിന്നെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിൻ ഡി.ആർ.ഐ പിടികൂടിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. ഇത് ആര്‍ക്ക് നൽകാൻ വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിലടക്കം വ്യക്തത ലഭിച്ചിട്ടില്ല. ബാഗേജ് പരിശോധിക്കുന്നതിനിടയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ വേട്ടകളാണ് വാർത്തകളിലും മറ്റും ഇടം പിടിച്ചിരുന്നത്. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷമാണ് ഹെറോയിൻ പിടികൂടുന്നത്. നിലവിൽ വിദേശ വനിത ഡി.ആർ.ഐയുടെ കാസ്റ്റഡിയിലാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...