തക്കാളിക്ക് ചുവപ്പുനിറം ലഭിക്കുന്നതെന്തുകൊണ്ടാണ്?

For full experience, Download our mobile application:
Get it on Google Play

നിങ്ങളുടെ അടുക്കളത്തോട്ടത്തിലെ തക്കാളിച്ചെടിയില്‍ പഴുക്കാന്‍ ഭാവമില്ലാതെ പച്ചത്തക്കാളികള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നാറില്ലേ? എന്തുകൊണ്ടാണ് തക്കാളിക്ക് ചുവപ്പ് നിറം ലഭിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? തക്കാളിക്ക് ചുവപ്പ് നിറം ലഭിക്കുന്നതിനു പിന്നില്‍ ഇനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ചെറിയ ഇനം പഴങ്ങള്‍ വലിയ തക്കാളികളേക്കാള്‍ പെട്ടെന്ന് ചുവപ്പ് നിറമാകും. ചെറി തക്കാളി മറ്റിനങ്ങളേക്കാള്‍ എളുപ്പത്തില്‍ ചുവക്കും. ആധുനിക സാങ്കേതികവിദ്യ പ്രയോഗിച്ചാലും യഥാര്‍ഥത്തില്‍ വേണ്ടവിധത്തില്‍ മൂപ്പെത്തിയാലല്ലാതെ പച്ചത്തക്കാളികള്‍ പഴുക്കില്ല.

മറ്റൊരു ഘടകം പുറത്തുള്ള കാലാവസ്ഥയാണ്. തക്കാളിക്ക് നിറം നല്‍കുന്ന വര്‍ണവസ്തുക്കളായ ലൈക്കോപീനും കരോട്ടിനും ഉത്പാദിപ്പിക്കപ്പെടുന്നത് 10 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്. 10 ഡിഗ്രി സെല്‍ഷ്യസിനേക്കാളും കുറഞ്ഞ താപനിലയില്‍ തക്കാളികള്‍ പച്ചനിറത്തില്‍ തന്നെയിരിക്കും. അതുപോലെ 29 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ചൂടുള്ള കാലാവസ്ഥയില്‍ ഈ വര്‍ണവസ്തുക്കളുടെ ഉത്പാദനം തടയപ്പെടും. എത്തിലിന്‍ എന്ന രുചിയില്ലാത്തതും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതുമായ രാസവസ്തുവിന്റെ സാന്നിധ്യവും തക്കാളിയെ ചുവപ്പുനിറമുള്ളതാക്കുന്നു. തക്കാളി പൂര്‍ണവളര്‍ച്ചയെത്തുന്ന ഘട്ടത്തില്‍ എത്തിലിന്‍ ഉത്പാദിപ്പിക്കും. ഇത് തക്കാളിയുമായി പ്രവര്‍ത്തിച്ച് പഴുക്കാനുള്ള സാഹചര്യമുണ്ടാക്കും.

നിങ്ങളുടെ തക്കാളികള്‍ തണുപ്പുകൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പഴുക്കാതെ വീണുപോയാല്‍ ഒരു പേപ്പര്‍ ബാഗില്‍ സൂക്ഷിക്കുക. പൂര്‍ണവളര്‍ച്ചയെത്തിയ പച്ചനിറമുള്ള തക്കാളിയാണെങ്കില്‍ പേപ്പര്‍ ബാഗ് ആഗിരണം ചെയ്യുന്ന എത്തിലിന്റെ സാന്നിധ്യത്തില്‍ പഴുക്കാന്‍ തുടങ്ങും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...