Friday, July 4, 2025 2:33 pm

മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ജാതിക്കൊല ഉള്‍പ്പെടെ അഞ്ച് കൊലപാതകങ്ങള്‍ ; തിരുനെല്‍വേലി വീണ്ടും ഭീകരതയുടെ നാടാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ജാതിക്കൊല ഉള്‍പ്പെടെ അഞ്ച് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുനല്‍വേലി ജില്ല കടുത്ത പിരിമുറക്കത്തില്‍. ജാതിക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല എല്ലാം സംഘര്‍ഷാവസ്​ഥ നിലനില്‍ക്കുന്നതായാണ്​ റിപ്പോര്‍ട്ട്​. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച രാത്രി വരെയുള്ള സമയത്തിനിടെയാണ്​ ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്​.

തിങ്കളാഴ്​​ച രാത്രി സവര്‍ണ സമുദായത്തില്‍പ്പെട്ട മുന്നീര്‍പള്ളത്തിനടുത്ത നൈനാര്‍കുളം ശങ്കര സുബ്രമണ്യന്‍ (37)നെ ഒരുസംഘം കഴുത്തറുത്ത്​ കൊലപ്പെടുത്തിയതാണ്​ തുടക്കം. 2013ല്‍ മന്തിരം എന്ന പട്ടികജാതിക്കാരനെ കൊലപ്പെടുത്തിയതിന്​ പ്രതികാരമായാണ്​ സംഭവമെന്ന്​ പോലീസ്​ പറയുന്നു. മന്തിരത്തിന്റെ മൃതദേഹം സംസ്കരിച്ച സ്​ഥലത്തോട് ചേര്‍ന്നാണ്​ ശങ്കര സുബ്രമണ്യന്‍റെ ​മൃതദേഹം കണ്ടെത്തിയത്​. ഇയാളുടെ തല അറുത്തെടുത്ത്​ ശവക്കുഴിക്ക്​ മുകളില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ മന്തിരത്തിന്റെ മകന്‍ കോത്തന്‍കുളം സ്വദേശി മഹാരാജ (20) ഉള്‍പ്പെടെ ആറുപേരെ പിടികൂടി.

ഇതിന്​ പ്രതികാരമായി സവര്‍ണ സമുദായാംഗങ്ങള്‍ ബുധനാഴ്​ച പുലര്‍​ച്ചെ അഞ്ചിന്​ ഗോപാലസമുദ്രം സ്വദേശി മാരിയപ്പ​​ന്‍ എന്നയാളെ കൊലപ്പെടുത്തി. ശങ്കര സുബ്രമണ്യന്റെ മൃതദേഹം കണ്ടെത്തിയ സ്​ഥലത്ത്​ മാരിയപ്പന്റെ അറുത്ത്​ മാറ്റിയ തല ഉപേക്ഷിച്ചാണ്​ പ്രതികള്‍ കടന്നുകളഞ്ഞത്​. 2014 ല്‍ നടന്ന മറ്റൊരു ജാതിക്കൊലയിലെ പ്രതികളിലൊരാളാണ് മാരിയപ്പന്‍. ഇതോടെ മുന്നീര്‍പള്ളം ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത ഉടലെടുത്തു. കനത്ത പോലീസ്​ സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്​.

ജില്ല പോലീസ് സൂപ്രണ്ട് മണിവണ്ണന്‍ സ്​ഥലത്ത്​ എത്തി. പ്രതികളെ പിടികൂടാന്‍ ​ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാര്‍ഥിഭന്റെ നേതൃത്വത്തില്‍ എട്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്​. മാരിയപ്പ​ന്‍ വധക്കേസില്‍ മേളസേവലിലെ എസ്. ശിവ (23), എം. ശിവ (24) എന്നിവരടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനും സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന്​ എസ്​.പി മണിവണ്ണന്‍ അറിയിച്ചു.

ജാതിക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്​ഥ നിലനില്‍ക്കവെയാണ്​ തിരുനല്‍വേലി സിറ്റി പോലീസ്​ പരിധിയില്‍ അബ്ദുല്‍ഖാദര്‍ എന്നയാള്‍ കുത്തേറ്റ്​ മരിച്ചത്​. സാത്താന്‍കുളം സ്വദേശിയായ പണമിടപാടുകാര​ന്റെ കൊലപാതകത്തിന്​ പകപോക്കലായാണ്​ ഇതെന്ന്​ സൂചനയുണ്ട്​.

നെടുവിളൈയിലും അംബാസമുദ്രത്തിലുമാണ്​ മറ്റ്​ രണ്ടുകൊലപാതകങ്ങള്‍ അരങ്ങേറിയത്​. കളക്കാടിനടുത്ത നെടുവിളൈയില്‍ കുടുംബ തര്‍ക്കത്തി​നിടെ കൃഷ്ണന്‍ (59) എന്നയാള്‍ ഭാര്യാപിതാവ് പൊന്നുദുരൈയെ വെട്ടിക്കൊല്ലുകയായിരുന്നു​. അംബാസമുദ്രത്തില്‍ തങ്കപാണ്ടിയെന്ന 28കാരനെ അയല്‍വാസികള്‍ ചേര്‍ന്ന്​ വെട്ടിക്കൊലപ്പെടുത്തി. ഈ കേസില്‍ രണ്ടു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തമിഴ്​നാട്ടില്‍ ജാതിവേര്‍തിരിവുകളും ഇതി​െന്‍റ പേരില്‍ അക്രമ സംഭവങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്ന ജില്ലകളിലൊന്നാണ്​ തിരുനല്‍വേലി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...

വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും

0
തി​രു​വ​ന​ന്ത​പു​രം: വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​രു​മ​ക​ന് ജീ​വ​പ​ര്യ​ന്തം...

പി. ​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം ചി​റ്റാ​റി​ലും കു​ട​പ്പ​ന​യി​ലു​മെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

0
പ​ത്ത​നം​തി​ട്ട : വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ചി​റ്റാ​റി​ലെ ക​ർ​ഷ​ക​ൻ പി. ​പി....