Friday, July 4, 2025 2:24 pm

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി ; രണ്ട് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ആറ് ദിവസം മുമ്പാണ് സംഭവം നടന്നത്.

ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.  വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആക്രമണം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ബംഗളൂരു പോലീസ് പറഞ്ഞു. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ എല്ലാവരും ഒരേ സംഘത്തിൽപ്പെട്ടവരാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഈസ്റ്റ് ബെംഗളുരുവിലെ രാമമൂർത്തി നഗറിലെ മരഗോൻഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവർക്കിടയിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറയുന്നത്.

ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കൾ തിരിച്ചറിയുകയും ഇവർ ബെംഗളുരുവിലാണെന്ന വിവരം പോലീസിനു കൈമാറുകയുമായിരുന്നു. തുടർന്നാണ് ബംഗ്ലദേശ് പോലീസ് ബെംഗളുരു പോലീസിനെ വിവരമറിയിച്ചത്. യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്ട്രേറ്റിന്റെ  മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...

വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും

0
തി​രു​വ​ന​ന്ത​പു​രം: വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​രു​മ​ക​ന് ജീ​വ​പ​ര്യ​ന്തം...

പി. ​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം ചി​റ്റാ​റി​ലും കു​ട​പ്പ​ന​യി​ലു​മെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

0
പ​ത്ത​നം​തി​ട്ട : വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ചി​റ്റാ​റി​ലെ ക​ർ​ഷ​ക​ൻ പി. ​പി....

മന്ത്രി വീണാ ജോർജ് രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതിൽ ആരോഗ്യവകുപ്പിനെതിരെ...