ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട : 480 കോടിയുടെ മയക്കുമരുന്നുമായി 6 പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ലഹരിമരുന്ന് വേട്ടയില്‍ ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. പോര്‍ബന്തര്‍ തീരം വഴി 480 കോടിയുടെ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 3,300 കോടിയുടെ ലഹരി മരുന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. പോര്‍ബന്തറില്‍ നിന്ന് 350 കിലോമീറ്റര്‍മാറി അറബിക്കടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പൗരന്മാരെ പിടികൂടിയത്.

ഇന്ത്യന്‍ ബോട്ട് ഉപയോഗിച്ച് ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കും നിരോധിത മയക്കുമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്. ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ സ്വദേശികളുടെ ബോട്ടില്‍ നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിന്റെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ രൂപയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കി

0
ന്യൂഡൽഹി : ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കാനാകാതെ യുവതി ആത്മഹത്യ...

അയോധ്യ രാമക്ഷേത്ര കൊള്ള : ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ...

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...