പദ്മശ്രീ ജേതാവ് ഡോ. എസ് അയ്യപ്പന് സിഎംഎഫ്ആർഐയുടെ ആദരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പദ്മശ്രീ ജേതാവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) മുൻ ഡയറക്ടർ ജനറലുമായ ഡോ. എസ് അയ്യപ്പനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. ഇന്ത്യൻ മത്സ്യമേഖലയുടെ ഗവേഷണ-വികസന പുരഗതിക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. സിഎംഎഫ്ആർഐയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ) ഡോ അയ്യപ്പന് ഓണററി ഫെല്ലോഷിപ്പ് ചടങ്ങിൽ സമ്മാനിച്ചു. സിഎംഎഫ്ആർഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ എ ഗോപാലകൃഷ്ണൻ പുരസ്‌കാരം കൈമാറി.

ഇന്ത്യയിലെ അറിയപ്പെടുന്ന ഫിഷറീസ് ശാസ്ത്രജ്ഞനായ ഡോ അയ്യപ്പൻ 2010-2016ൽ ഐസിഎആറിന്റെ മേധാവിയായും കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭക്ഷ്യ-പോഷകാഹാര സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നതിൽ ഫിഷറീസ് മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഡോ അയ്യപ്പൻ പറഞ്ഞു. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന് മുൻഗണന നൽകിയുള്ള ഗവേഷണപ്രവർത്തനങ്ങൾ വേണം. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ഈ ഗവേഷണങ്ങൾക്ക് വലിയ പങ്കുണ്ട്.

സമുദ്രമത്സ്യമേഖലയിൽ സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഗവേഷണ പഠനങ്ങൾക്ക് ചിലവഴിക്കുന്ന പണം പത്തിരട്ടിയിലധികമായി സമൂഹത്തിന് തിരികെ ലഭിക്കുന്നുണ്ട്. മത്സ്യമേഖലയിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പുതിയ ആശയങ്ങളഉം സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ഗവേഷകർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐയുടെ നവീകരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു. ഐസിഎആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ ശുഭദീപ് ഘോഷ്, ഡോ വി വി ആർ സുരേഷ്, ഡോ ഗ്രിൻസൺ ജോർജ്, ഡോ രേഖ ജെ നായർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....