തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ 6 ക്ഷേത്രങ്ങളിൽ അരവണ പ്രസാദത്തിനു വില കൂട്ടും

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല – മകരവിളക്കുകാലത്ത് തീർഥാടകർ കൂടുതലായി എത്തുന്ന നിലയ്ക്കൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ 6 ക്ഷേത്രങ്ങളിൽ അരവണ പ്രസാദത്തിനു വില കൂട്ടും. നിലയ്ക്കൽ, പന്തളം, എരുമേലി, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലെ അരവണയുടെ നിരക്ക് 65 രൂപയിൽ നിന്ന് 85 രൂപയായി വർധിപ്പിക്കാനാണു ദേവസ്വം ബോർഡ് തീരുമാനം. നിരക്ക് കൂട്ടാൻ ഹൈക്കോടതിയുടെ അനുമതി ആവശ്യമുണ്ട്. അതിനായി ലോ ഓഫിസറെ ചുമതലപ്പെടുത്തി.
അതേസമയം നിലയ്ക്കൽ ക്ഷേത്രത്തിലെ അരവണ ഉൽപാദനവും വിതരണവും ദേവസ്വം ബോർഡ് ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് നീട്ടി. ബോർഡ് ഏറ്റെടുക്കുന്നത് നല്ലതാണെങ്കിലും ഈ സീസണിൽ കാലതാമസം വിതരണത്തെ ബാധിക്കാതിരിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് ചുമതല നൽകുന്നതിനെ അനുകൂലിച്ചണ് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ വി.മുരാരി ബാബു റിപ്പോർട്ട് നൽകിയതെന്നാണു സൂചന. ദേവസ്വം ബോർഡ് യോഗം ഇത് പരിഗണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...