തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായ ആറുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രികള്‍ ; ആറുവയസ്സുകാരി വിധിക്ക് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരതര പരിക്കേറ്റ ആറു വയസ്സുകാരിക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ദാരുണാന്ത്യം. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചോളം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആദ്യം ആദിത്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം അങ്കുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ മൂന്ന് മണിക്കൂറോളം കിടത്തി യശോദ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.

ആശുപത്രികളുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നു. ബൊഡുപ്പല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അലംഭാവമാണ് കുട്ടിയുടെ മരണകാരണമെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് അച്യുത റാവു ആരോപിച്ചു. കുട്ടിയുടെ സംസ്‌കാരത്തിന് കോര്‍പ്പറേഷന്‍ പണം അനുവദിച്ചില്ലെന്നും സഹായം ചോദിച്ചെത്തിയ മാതാപിതാക്കളെ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...