ഡല്‍ഹിയില്‍ കോവിഡ് മുക്തനായ 62 കാരനെ വീട്ടില്‍ കയറ്റാതെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് രോഗമുക്താനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ 62 കാരനെ വീട്ടില്‍ പ്രവേശിക്കാനനുവദിക്കാതെ കുടുംബം. ഡല്‍ഹിയിലാണ് രോഗം ഭേദമായി തിരിച്ചെത്തിയിട്ടും വൃദ്ധനെ വീട്ടില്‍ കയറുന്നതില്‍ നിന്ന് ബന്ധുക്കള്‍ വിലക്കിയത്. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ലോക്‌നായക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കോവിഡ് മുക്തനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും രണ്ട് മക്കളും പിതാവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഡല്‍ഹിയിലെ ആശുപത്രികളില്‍ സമാനമായ ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ടോ എന്ന് വ്യക്തമാക്കാന്‍ ആംആദ്മി എംഎല്‍എ വിവരശേഖരണം ആരംഭിച്ചു.

ആശുപത്രി അധികൃതര്‍ വീണ്ടും കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. പോലീസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിപ്പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് അവരെ അനുനയിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഒരിക്കല്‍ രോഗമുക്തി നേടിയാല്‍ മറ്റുള്ളവര്‍ക്ക് ആ വ്യക്തി രോഗം പകരില്ലെന്ന് അവരെ ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാകുമോ എന്ന് അന്വേഷിക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍കത്തു. അധികനാള്‍ ആശുപത്രിയില്‍ തുടരാനാവില്ലെന്നും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കണക്കെടുത്ത് ഭക്ഷണവും താമസവും നല്‍കി മാറ്റിപ്പാര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...