കൽപ്പറ്റ: ജില്ലയിൽ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേരെ മാറ്റിപ്പാർപ്പിച്ചു. 179 കുടുംബങ്ങളിൽ നിന്നായി 628 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 211 പുരുഷൻമാരും 248 സ്ത്രീകളും (നാല് ഗർഭിണികൾ), 169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. സുൽത്താൻ ബത്തേരി താലൂക്കിലെ നാല് കുടുംബങ്ങൾ, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങൾ, മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. സുൽത്താൻ ബത്തേരി താലൂക്കിൽ എട്ട് ക്യാമ്പും വൈത്തിരി താലൂക്കിൽ അഞ്ച് ക്യാമ്പും മാനന്തവാടി താലൂക്കിൽ ഒരു ക്യാമ്പുമാണ് ഉള്ളത്. ജില്ലയിൽ കൂടുതൽ മഴ ലക്കിടിയിൽ ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിൽ. ഇന്നലെ രാവിലെ എട്ട് വരെ 24 മണിക്കൂറിൽ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിയിൽ കൂടുതൽ മഴ ലഭിച്ചത്. 144 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് കിട്ടിയത്. നൂൽപ്പുഴ, ഗ്രാമപഞ്ചായത്തിലെ മുത്തങ്ങയിലാണ് കുറവ് മഴ. 18 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























