ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് 64,000 കോടി ; ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി.കഴിഞ്ഞ കേന്ദ്രബജറ്റിൽ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടേയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ വിദൂരമേഖലകളിൽ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സർക്കാരിന്റെ ഊന്നൽ.

പദ്ധതിയിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകൾ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...