കടന്നലിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കടന്നലിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തൂണേരി സ്വദേശി കാണാഞ്ചേരി താഴ കുനിയില്‍ ദാമോദരന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ വീടിനടുത്തുള്ള പറമ്പില്‍ വച്ചാണ് കടന്നല്‍ കുത്തേറ്റത്.

പശുവിനെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് തൊട്ടുത്ത് പുല്ലരിയുകയായിരുന്ന ദാമോദരന്‍ ഓടിയെത്തി. കടന്നലുകളുടെ ആക്രമണത്തില്‍ നിന്നും പശുവിനെ രക്ഷിക്കുന്നതിനിടെ ദാമോദരന് കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

തിങ്കളാഴ്ച്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കാണാഞ്ചേരി കൃഷ്ണന്‍ വൈദ്യരുടെയും മാതയുടെയും മകനാണ്. ഭാര്യ. അജിത. മക്കള്‍: ദീപേഷ്, ദിവ്യ. സഹോദരങ്ങള്‍ പരേതരായ വാസു, ലക്ഷ്മി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...