ലഹരി കടത്ത് 645 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യൽ  സ്‌പെഷ്യൽ ഡ്രൈവിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 645 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി 543 കേസുകള്‍ ഇതുവരെ രജിസ്റ്റർ ചെയ്തു. 267 ഗ്രാം എംഡിഎംഎയും 351 കിലോ കഞ്ചാവും റെയ്ഡിൽ പിടിച്ചെടുത്തു.11,247 പരിശോധനകൾ നടത്തിയപ്പോൾ എൻഡിപിഎസ് നിയമപ്രകാരം 543 കേസുകൾ രജിസ്റ്റർ ചെയ്തു.

വാറണ്ട് പ്രതികളായ 97 പേര്‍ ഉൾപ്പെടെ 645 പേരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളമാണ് ലഹരി വേട്ടയിൽ മുന്നിൽ നില്‍ക്കുന്നത്. 83 കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്തു. 267.05 ഗ്രാം അതിമാരക ലഹരിമരുന്നായ എംഡിഎംഎയാണ് പിടിച്ചെടുത്തത്. വയനാട് ജില്ലയിൽ നിന്ന് 111.04 ഗ്രാം കൂടുതൽ എംഡിഎംഎ പിടികൂടി. എറണാകുളം 43 ഗ്രാം, കാസർകോട് 27 ഗ്രാം, തിരുവനന്തപുരത്ത് നിന്ന് 26 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. 351.431 കിലോ കഞ്ചാവ് പിടിച്ചെടുത്തതിൽ 142.10 കിലോയും മലപ്പുറത്ത് നിന്നാണ്. കൂടുതൽ ഹാഷിഷ് ഓയിൽ പിടികൂടിയത് പാലക്കാട് നിന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...