വീടിന് ഇരട്ട ലോക്കിങ് സിസ്റ്റം, അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍ ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍. ഡല്‍ഹി കൃഷ്ണ നഗര്‍ പ്രദേശത്ത് രാജ് റാണി (65), മകള്‍ ജിന്നി കാരാര്‍ എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. കൃഷ്ണ നഗര്‍ ഇ ബ്ലോക്കില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. മരണം നടക്കുന്ന സമയത്ത് മൂന്നാമതൊരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു.

കേസിന്റെ വിവിധ വശങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറയുന്നു. ഇരട്ട ലോക്കിങ് സിസ്റ്റമുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോക്കുകളില്‍ ഒന്ന് പ്രധാന കവാടത്തിലും രണ്ടാമത്തേത് മുഖ്യ വാതിലിലുമാണ് ഘടിപ്പിച്ചിരുന്നത്. അനുമതി ഉണ്ടെങ്കില്‍ മാത്രമേ അകത്തുകയറാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ അമ്മയും മകളും എങ്ങനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...