ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ എഴുത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ കുഴഞ്ഞു വീണ് എഴുത്തുകാരൻ മരിച്ചു. ‘പ്രഭ ആനമങ്ങാട്’ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ആനമങ്ങാട് എടത്തറത്തൊടി പ്രഭാകരൻ(73) ആണ് മരിച്ചത്. ഇദ്ദേഹം രചിച്ച 92 കഥകളുടെ സമാഹാരമായ ‘ക്യാപ്റ്റൻ കുഞ്ചൻ ഐഎഎസ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് സംഭവം. എടത്തറ വായനശാലാ പരിസരത്ത് എഴുത്തുകാരൻ പി സുരേന്ദ്രൻ പുസ്തകം പ്രകാശനം ചെയ്ത ഉടൻ പ്രഭാകരൻ കുഴഞ്ഞുവീഴുകയായിരുന്നു.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറെക്കാലം പ്രവാസിയായിരുന്ന ഇദ്ദേഹം മടങ്ങിയെത്തിയ ശേഷം സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഗീത (ഏലംകുളം). മക്കൾ: പ്രതീഷ് ജൂനി (അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ, പെരിന്തൽമണ്ണ രാംദാസ് ക്ലിനിക് ആൻഡ് നഴ്സിങ് ഹോം), പ്രശോഭ് ജീവൻ(കുവൈത്ത്). മരുമക്കൾ: മീര, നിഷ്ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...