യുഎഇയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘അഹ്‌ലൻ മോദി’ എന്ന പരിപാടിക്കായി രജിസ്റ്റർ ചെയ്തത് 65,000പേർ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘അഹ്‌ലൻ മോദി’ എന്ന പരിപാടിക്കായി രജിസ്റ്റർ ചെയ്തത് 65,000പേർ. ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ പ്രസിഡന്റും ‘അല്‌ഹൻ മോദി’ യുടെ സംഘാടകനുമായ ജിതേന്ദ്ര വൈദ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇത് വളരെ സവിശേഷമാണയ ഒരു പരിപാടിയാണ്. കാരണം ഇതൊരു സംഘടന നടത്തുന്ന പരിപാടിയല്ല. ഒരു സമൂഹം മുഴുവൻ ഇതിനൊപ്പമുണ്ട്. നിങ്ങൾക്കറിയാവുന്ന പോലെ പ്രധാനമന്ത്രിയുടെ പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ തടിച്ചുകൂടും. ഇതാണ് ജനങ്ങൾക്ക് മോദിയോടുള്ള സ്നേഹം. ഇവന്റിനായുള്ള രജിസ്ട്രേഷൻ 65,000 കവിഞ്ഞു.

അതിനാൽ ഫെബ്രുവരി രണ്ടിന് തന്നെ ഞങ്ങൾ രജിസ്ട്രേഷൻ ക്ലോസ് ചെയ്തു. ‘ – ജിതേന്ദ്ര വൈദ്യ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരും.’അഹ്‌ലൻ മോദി’ പരിപാടിയിൽ 700ലധികം കലാകാരന്മാർ അണിനിരക്കും. വൈവിധ്യമാർന്ന ഇന്ത്യൻ കലകൾ ഇവർ അവതരിപ്പിക്കും. ഇന്ത്യയിലെ 150ൽപ്പരം വിവിധ സമൂഹങ്ങളിൽപ്പെട്ടവർ വ്യത്യസ്തമായ സംസ്കാരങ്ങളെ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കും. ‘നാരി ശക്തി’യ്ക്ക് ആവേശം പകർന്നുകൊണ്ടുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സാമുദായിക സൗഹാർദ്ദം, പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...