ഹൈദരാബാദ്: ഒരു വയസ് പ്രായമുള്ള പെണ്‍ കുഞ്ഞിനെ അമ്മ, കൊന്ന് ഓടയില്‍ തള്ളി. തെലങ്കാനയിലെ ജാന്‍ഗോനിലാണ് സംഭവം. ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുഞ്ഞാണ് മരിച്ചത്. സ്ത്രീക്ക് ഈ കുട്ടിയെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട്. എറ്റവും ഇളയ കുട്ടിയെയാണ് അമ്മ കൊലപ്പെടുത്തിയത്.
കുട്ടിയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും അതിനിടെ കുട്ടി ഓടയില്‍ തെറിച്ചു വീണു മരിക്കുകയായിരുന്നുവെന്നുമാണ് അമ്മ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സ്ത്രീ പറയുന്നത് കള്ളമാണെന്ന് പോലീസ് മനസിലാക്കി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.