ആറാം മൈലിൽ വാഹനാപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : തൊടുപുഴ റോഡിൽ ഐങ്കൊമ്പ് ആറാം മൈലിൽ വാഹനാപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. രാവിലെ 8 മണിയോടുകൂടിയായിരുന്നു അപകടം. അടിമാലി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ആറാം മൈലിലെ വളവിൽ നിയന്ത്രണം വിട്ട് വാഹനം റോഡ് സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന വാവച്ചൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ അമ്മ മെറിനും അപകടത്തിൽ സാരമായി പരുക്കേറ്റു.

കുട്ടിയുടെ പിതാവ് വിദേശത്താണ്. മെറിന്റെ പിതാവാണ് വാഹനമോടിച്ചിരുന്ന വാവച്ചൻ. വാവച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ഡോക്ടറെ കാണിക്കുന്നതിന് വേണ്ടി പാലായിലെ ആശുപത്രിയിലേയക്കു പോകും വഴിയാണ് അപകടം. കുട്ടിയുടെ മൃതദേഹം പാലാ ജനറലാശുപത്രിയിൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...