കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് ഉമ്മന്‍ചാണ്ടിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എല്‍ എയുമായ ഉമ്മന്‍ ചാണ്ടിക്ക്. എം എല്‍ എ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസം അതായത് 51 വര്‍ഷവും മൂന്നേകാല്‍ മാസവും പിന്നിടുകയാണ്.  ഇതുവരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി.  ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്.

കെ.എം മാണി പാലായെ മാത്രം പ്രതിനിധീകരിച്ചതു പോലെ ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി മണ്ഡലത്തെ മാത്രമാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്.  1970ൽ തന്‍റെ 27ാം വയസിൽ ആദ്യ ജയം കുറിച്ച ഉമ്മൻ ചാണ്ടി പിന്നീട് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു.   രണ്ടു തവണ (2004-06 ,2011-16) മുഖ്യമന്ത്രിയായി. 2006-11ൽ പ്രതിപക്ഷ നേതാവുമായിരുന്നു.  4 തവണ മന്ത്രിയുമായി.   ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണ് നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...