മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ നാഗര്‍കുനൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അതിക്രൂര സംഭവം അരങ്ങേറിയത്.

മദ്യത്തിനടിമയായ മകനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഇയാള്‍ കൃത്യം നടന്ന ദിവസം അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ മകന്റെ ശീലം അറിയുന്ന ഇവര്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തലയുമായി കടന്നു കളയുകയായിരുന്നു. വൈകിട്ടോടെ സമീപപ്രദേശത്ത് നിന്ന് പോലീസ് ഇയാളെ പിടികൂടി. ഇതേ പരിസരത്തു നിന്നുതന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ തലയും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഇയാളുടെ മൂത്ത സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു ; അപലപിച്ച് ഇന്ത്യ

0
ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത...

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര...

3024 രൂപ കുടിശിക ; വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0
വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ...

മുല്ലപ്പെരിയാറിൽ കേരളത്തിൻ്റെ ആവശ്യം പരിഗണിക്കും ; ഉറപ്പുനൽകി വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന...