ആ​ഡം​ബ​ര കാ​റു​ക​ളും വ​സ്തു​വ​ക​ക​ളും വി​ല്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​ല്‍ ജിം ​ഉ​ട​മ​യെ ഡല്‍ഹി​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ആ​ഡം​ബ​ര കാ​റു​ക​ളും വ​സ്തു​വ​ക​ക​ളും വി​ല്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​ല്‍ ജിം ​ഉ​ട​മ​യെ ഡല്‍ഹി​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്രെ​യി​റ്റ​ര്‍ കൈ​ലാ​ഷ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ നാ​രം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ത​ന്‍റെ കാ​റു​ക​ളും വ​സ്തു​ക്ക​ളും വി​ല്‍​ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ച്‌ പ​ണം വാ​ങ്ങി​യ​ശേ​ഷം മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. പ​ണം തി​രി​കെ കൊ​ടു​ത്തി​രു​ന്നു​മി​ല്ല. ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് ഇ​യാ​ള്‍ പ​ണം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഡ​ല്‍​ഹി ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 2018ല്‍ ​ത​ന്‍റെ ആ​റ് ആ​ഡം​ബ​ര കാ​ര്‍ വി​ല്‍​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ചി​ത്ര​ര​ജ്ഞ​ന്‍ പാ​ര്‍​ക് സ്വ​ദേ​ശി​യാ​യ സു​നി​ല്‍ വ​ര്‍​മ​യി​ല്‍ നി​ന്നും രാ​ഹു​ല്‍ 1.15 കോ​ടി രൂ​പ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു​കാ​ര്‍ മാ​ത്ര​മേ രാ​ഹു​ല്‍ ന​ല്‍​കി​യി​രു​ന്നു​ള്ളു. മാ​ത്ര​മ​ല്ല പ​ണം തി​രി​കെ ന​ല്‍​കി​യ​തു​മി​ല്ല.

സു​നി​ല്‍ വ​ര്‍​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി. പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. പി​ന്നീ​ട് ഇ​യാ​ള്‍​ക്കെ​തി​രെ സ​മാ​ന​പ​രാ​തി ഉ​ന്ന​യി​ച്ച്‌ നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...