‘ഡിജിറ്റൽ റേപ്പ്’ 75 കാരന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡിജിറ്റൽ റേപ്പില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ എഴുപത്തഞ്ചുകാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് സുരാജ്പുർ ജില്ലാ സെഷൻസ് കോടതി. നോയിഡയിലെ സെക്ടർ 30 പ്രവിശ്യയിലെ അക്ബർ ആലം എന്ന എഴുപത്തഞ്ചുകാരനാണ് ‘ഡിജിറ്റൽ റേപ്പി’നു ശിക്ഷിക്കപ്പെട്ടത്. മൂന്നര വയസ്സുകാരിയായ മകളെ ഡിജിറ്റൽ റേപ്പിനു വിധേയയാക്കിയെന്ന പിതാവിന്റെ പരാതിയിടെ അടിസ്ഥാനത്തിലാണ് ബംഗാളിലെ മാൾഡ സ്വദേശിയായ ഇയാളെ  കോടതി ശിക്ഷിച്ചത്.

‘ഡിജിറ്റൽ റേപ്പ്’ ഇന്ത്യയിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടത്. അതിനു മുൻപ് ഡിജിറ്റൽ റേപ്പിന് ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ മുന്‍പ് ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലും പ്രത്യേക വകുപ്പായി ഇത് ചേർക്കപ്പെട്ടു.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നൽകാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബർ, ഡിജിറ്റൽ റേപ്പിന് ഇരയാക്കിയെന്നായിരുന്നു പിതാവിന്റെ പരാതി. കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ മകൾ തനിക്കുണ്ടായ അനുഭവം അമ്മയോടു വിവരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് 2019 ജനുവരി 21നാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്.

‘ഡിജിറ്റൽ റേപ്പ്’
ഡിജിറ്റലായോ വെർച്വലായോ ചെയ്യുന്ന ലൈംഗിക കുറ്റകൃത്യമായി ഡിജിറ്റൽ റേപ്പിനെ തെറ്റിദ്ധരിക്കാൻ ഇടയുണ്ടെങ്കിലും, ഇത് അത്തരം കുറ്റമല്ല. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പെൺകുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാൽവിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റൽ റേപ്പിന്റെ പരിധിയിൽ വരിക. ‘ഡിജിറ്റ്’ എന്ന ഇംഗ്ലിഷ് വാക്കിൽ നിന്നാണ് ‘ഡിജിറ്റൽ റേപ്പ്’ എന്ന വാക്കിന്റെ പിറവി. ഡിജിറ്റിന് വിരലുകൾ എന്നു കൂടി അർഥമുള്ള സാഹചര്യത്തിലാണ് ഈ പ്രയോഗം അർഥവത്താകുന്നത്.

2012 വരെ ഇത്തരം പ്രവൃത്തികൾ ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം വെറും ലൈംഗികാതിക്രമം മാത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ, നിർഭയ സംഭവത്തിലെ ക്രൂരത പുറത്തു വന്നതോടെയാണ് ഇതിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കി ഇന്ത്യയിൽ നിയമം രൂപീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...