തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ കർശന നടപടി ; മൂന്ന് പോലീസുകാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദിസ്പൂര്‍: അസമില്‍ തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗൊലഘട്ടിലാണ് സംഭവം. പൊലീസ് ഓഫീസര്‍ ബിരേന്ദ്ര നാഥ് ബോറ, ഹോം ഗാര്‍ഡുമാരായ ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് തടവുകാരെ രക്ഷപ്പെടാൻ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് നടപടി.ഗൊലാഘട്ട് സീനിയര്‍ പോലീസ് സൂപ്രണ്ട് രാജന്‍ സിംഗ് പറയുന്നതനുസരിച്ച്, ഇന്നലെ രാവിലെയാണ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ രക്ഷപ്പെട്ടത്.

ഗൊലഘട്ടില്‍ മൂന്നുപേരെ കൊന്ന കേസിലെ പ്രതിയായ നസീബുര്‍ റഹ്‌മാനാണ് രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍. രൂപം കലിത, അജയ് ഗോവാല എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. ഷഹീദ് കുശാല്‍ കൊന്‍വാര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു തടവുകാരെ. ഇവർ ആശുപത്രിയിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു എന്നായിരുന്നു വിവരം. ഈ സമയത്ത് ബിരേന്ദ്ര നാഥ് ബോറയ്ക്കും ദിക്കു സൈകിയയ്ക്കും കൃഷ്ണകാന്ത ദാസിനുമായിരുന്നു സുരക്ഷാ ചുമതല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...