Friday, May 10, 2024 11:36 pm

കൊവിഡ് ഭേദമായി ആശുപത്രി വിട്ടവർക്ക് വീണ്ടും രോഗബാധ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ് ഭേദമായി ആശുപത്രി വിട്ടവർക്ക് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലാണ് സംഭവം. കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയ പത്ത് പേർക്കാണ് വീണ്ടും രോഗബാധ കണ്ടെത്തിയത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
നാല് സർക്കാർ ആശുപത്രികളിലായാണ് പത്ത് പേർ ചികിത്സ തേടിയത്. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും രോഗബാധ കണ്ടെത്തിയത്. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ ജനിതക പഠനം വേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കയിലും ഹോങ്കോങിലും ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നു.
ഒരിക്കൽ രോഗം ഭേദമായി വീണ്ടും രോഗം കണ്ടെത്തിയവരിൽ വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയതെന്ന് വിദഗ്ധർ പറയുന്നു.

വൈറസിന്റെ ജനിതകഘടന പഠിക്കുമ്പോൾ മാത്രമേ ഇത്തരത്തിൽ വീണ്ടും രോഗം പകരുന്നതിനെ കുറിച്ച് നിഗമനത്തിലെത്താനാകൂവെന്ന് ഓമന്തുരാർ മെഡിക്കൽ കോളജിലെ ഡീൻ ഡോ. ആർ. ജയന്തി പറയുന്നു. വൈറസ് ജനിതക ഘടന വ്യത്യസ്തമാണെങ്കിൽ അവ രോഗമുക്തി നേടിയതിന് ശേഷം വീണ്ടും പകർന്നതാകാമെന്നും അവർ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍...

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

0
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം...

ട്രെയിന്‍ സമയത്തില്‍ മാറ്റം : വന്ദേ ഭാരതിന്റെ പുതുക്കിയ സമയം ഇങ്ങനെ

0
തിരുവനന്തപുരം : മെയ് പതിമൂന്നിന്, ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം...

ഫീസ് കുറച്ചിട്ടും അഡ്മിഷൻ എടുക്കാൻ ആളില്ല ; പ്രതിസന്ധിയിൽ ബൈജൂസ്‌

0
അഡ്മിഷൻ സീസൺ ആരംഭിച്ചിട്ടും, പഠിതാക്കളെ കിട്ടാതെ എജ്യൂടെക് സ്ഥാപനമായ ബൈജൂസ്. ജീവനക്കാരിൽ...