ഒറ്റക്കായ 68കാരിയുടെ വീട്ടിൽ പുലർച്ചക്ക് വാതിൽ ചവിട്ടിത്തുറന്ന് ക്രൂരമായി ലെെംഗികപീഡനത്തിന് ഇരയാക്കി ; കുറ്റസമ്മതവുമായി പ്രതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കടന്നു കയറി അറുപത്തിയെട്ടുകാരിയെ ലെെംഗികമായി പീഡിപ്പിച്ച അൻപതുകാരൻ അറസ്റ്റിൽ. വൃദ്ധയെ പീഡിപ്പിച്ചതിനു പിന്നാലെ ഈ വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വർക്കല പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 25നാണ് ഇവർ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ കടന്നുകയറി പ്രതി ലെെംഗികാതിക്രമം നടത്തിയത്. ഈ ആഴ്ചയാണ് വൃദ്ധ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വർക്കല തൊടുവെ കനാൽ പുറമ്പോക്കിൽ ബാബുവിനെയാണ് (50) വർക്കല പൊലീസ് അറസ്റ്റുചെയ്‌തത്. വർക്കലയിൽ ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന വൃദ്ധയാണ് പ്രതിയുടെ ലെെംഗികാതിക്രമത്തിന് ഇരയായത്. വൃദ്ധയുടെ ഭർത്താവ് ലഹരിമരുന്ന് കേസിൽ വാറൻ്റ് പ്രതിയാണ്. സംഭവം നടക്കുന്ന സമയം റിമാൻഡ് പ്രതിയായി ഭർത്താവ് ജയിലിലായിരുന്നു. വൃദ്ധ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വൃദ്ധ ഒറ്റയ്ക്കാണെന്ന് മനസ്സിലായ ബാബു മെയ് 25ന് പുലർച്ചെ വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. വാതിലിൽ തട്ടിവിളിച്ച് വൃദ്ധയെക്കൊണ്ട് വാതിൽ തുറപ്പിക്കാൻ പ്രതി ശ്രമം നടത്തി.

എന്നാൽ വൃദ്ധ വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ പ്രതി വാതിൽ ചവിട്ടിത്തുറന്ന് വീടിനുള്ളിലേക്ക് കടന്നുകയറുകയായിരുന്നു. പ്രതിയിൽ നിന്ന് തനിക്കു നേരിട്ടത് ക്രൂരമായ ലെെംഗികപീഡനമാണെന്നും വൃദ്ധ പൊലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. പ്രതി വീട്ടിലെത്തുന്ന സമയത്ത് ഭർത്താവു വീട്ടിലില്ലായിരുന്നു. ലെെംഗിക പീഡനത്തിന് ഇരയാക്കിയതിനു പിന്നാലെ ഈ വിവരം പുറത്തു പറയരുതെന്ന് താക്കീത് നൽകുകയും പ്രതി ചെയ്തിരുന്നു. വിവരം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു പ്രതി വൃദ്ധയെ ഭീഷണിപ്പെടുത്തിയത്.

റിമാൻഡ് പ്രതിയായിരുന്ന വൃദ്ധയുടെ ഭർത്താവ് ഈ ആഴ്ചയാണ് ജയിൽ മോചിതനായത്. തുടർന്ന് വീട്ടിലെത്തിയ ഭർത്താവിനോട് വൃദ്ധ നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഭർത്താവിൻ്റെ നിർദ്ദേശപ്രകാരമാണ് വൃദ്ധ പൊലീസ സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. താൻ മദ്യലഹരിയിലാണ് പീഡനം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...