ആ​റാം ക്ലാ​സു​കാ​രി​യെ ബ​സി​ൽ അ​പ​മാ​നി​ച്ചു ; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വർക്ക് സ​സ്പെ​ൻഷൻ

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ർ: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അ​പ​മാ​നി​ച്ച ബ​സ് ഡ്രൈ​വ​റെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പ​റ​വൂ​ർ സ​ബ് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ, വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി ആ​ന്‍റ​ണി വി. ​സെ​ബാ​സ്റ്റ്യ​നെ​യാ​ണ് വ​കു​പ്പ് വി​ജി​ല​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന്, സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
2023 ജ​നു​വ​രി 30-ന് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ​പ​റ​വൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ചാ​ത്ത​നാ​ടേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ആ​ർ​എ​ൻ​സി 388 ന​മ്പ​ർ ബ​സി​ലാ​ണ് സംഭവം നടന്നത്. പ​റ​വൂ​ർ പു​ല്ല​ങ്കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് പ​ര​സ്യ​മാ​യ അ​പ​മാ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ വി​ട്ട് ചാ​ത്ത​നാ​ടു​ള്ള വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ബ​സി​ൽ ഇ​രി​ക്കുമ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യോ​ട് കു​ശ​ലം ചോ​ദി​ച്ച് ബ​സി​ലെ​ത്തി​യ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ കു​ട്ടി​യു​ടെ ചു​മ​ലി​ൽ കൈ​കൊ​ണ്ട് അ​ടി​ച്ചു. ഇ​തി​നെ​തി​രേ കു​ട്ടി​യു​ടെ അ​മ്മ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ൻരെ അടിസ്ഥാനത്തിലാണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​സ്എ​സ്ക്യൂ 5 എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് കെ.​കെ. ശി​വ​ദാ​സ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ന്‍റ​ണി വി. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...