Thursday, May 9, 2024 8:23 pm

കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാംവട്ട ചർച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാംവട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച. നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ ആറാംവട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ.

ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, വൈക്കോൽ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കല്‍, വൈദ്യുതി ഭേദഗതി ബില്ല് അനുകൂലമാക്കല്‍ എന്നിവയിലും കർഷകർ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നയിച്ച വിഷയങ്ങളിലെല്ലാം ചർച്ചയാകാമെന്നാണ് കർഷകർക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന മറുപടി. എങ്കിലും നിയമത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തുന്നത്.

സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നതിന്റെ  സുചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു ഇന്ന് രാജ്യത്ത് ഒരു ലക്ഷം പ്രതിഷേധ പരിപാടികള്‍ നടത്തും. ജനുവരി 7നും 8 നും ജയില്‍ നിറക്കല്‍ സമരവും സംഘടിപ്പിക്കും. ഹൈദരാബാദിലും ഇംഫാലിലും കിസാന്‍ സംഘർഷ് സമിതിയും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. സിംഗുവില്‍ നിന്ന് ഇന്ന് ആരംഭിക്കാനിരുന്ന ടാക്ടർ റാലി ചർച്ച നടക്കുന്നതിനാല്‍ നാളത്തേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അശരണരുടെ ആശാദീപമായ മാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതം ഒരു പാഠപുസ്തകം

0
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്...

25,000 രൂപ കൊടുത്ത് ടിക്കറ്റെടുത്തു ; 2000 രൂപയ്ക്ക് പെട്രോളടിച്ച് വന്നപ്പോള്‍ ഫ്ളൈറ്റില്ല

0
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് മുടക്കിയതോടെ ഏറെ വലഞ്ഞത്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ബോധവത്കരണ പരിപാടി ദക്ഷിണ നാവികസേനാ കമാന്റ് ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും...

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

0
ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു....