കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ ഏഴ് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനില്‍ ആറ് കേസുകളും കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീനൊപ്പം എംഡി പൂക്കോയ തങ്ങളുടെ പേരിലും കേസുണ്ട്. തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന കേസാണ് ചന്തേര സ്റ്റേഷനിലുള്ളത്.
ചെറുവത്തൂര്‍ സ്വദേശിയുടെ പക്കല്‍ നിന്നും നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനിലെ കേസ്. ഇതോടെ എംഎല്‍എ പ്രതിയായ വഞ്ചന കേസുകള്‍ 63 ആയി.