തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ദിവസം 70 കോവിഡ് മരണങ്ങള്‍ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് കൂട്ടമരണങ്ങള്‍ ഉണ്ടായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ മാസം 12ന് ഇവിടെ 70 കോവിഡ് മരണങ്ങളുണ്ടായെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ആരോപണത്തെ തള്ളി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ഒരു വാര്‍ത്താ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

70 കോവിഡ് മരണങ്ങള്‍ ഒരു ദിവസമുണ്ടായതായാണ് ഡോക്ടര്‍മാറുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ മൃതദേഹം മാറ്റാന്‍ മോര്‍ച്ചറിയില്‍ സ്ഥലമില്ലായിരുന്നു. 50 മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശേഷിയുള്ള മോര്‍ച്ചറിയില്‍ അതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചെന്ന ആരോപണവും സംഘടന ആവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ആകെ 95 മരണങ്ങളെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന ദിവസമായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 70 മരണങ്ങളെന്ന് ഡോക്ടര്‍മാരുടെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച്‌ പന്ത്രണ്ടാം തീയതി മെഡിക്കല്‍ കോളജില്‍ മരിച്ച 52 കാരന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂറാണ് 28ാം വാര്‍ഡില്‍ കിടന്നത്. ഇതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും കുറ്റക്കാരാണെന്ന തരത്തിലേക്ക് അന്വേഷണ റിപ്പോര്‍ട്ട് തയാറാകുന്നതിനിടെയാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ആരോപണത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷര്‍മദ് തള്ളിക്കളഞ്ഞു. കോവിഡും കോവിഡേതര മരണങ്ങളും 40 എന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. എന്നാല്‍ ആ ദിവസം 70 മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് സമ്മതിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...