70 കോടി മുടക്കി , ആകെ കിട്ടിയത് വെറും 13 കോടി ; ‘ ഏജന്റ് ’ സിനിമയുടെ പരാജയത്തിൽ പ്രതികരിച്ച് അഖിൽ അക്കിനേനി

For full experience, Download our mobile application:
Get it on Google Play

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിച്ച ‘ഏജന്റ്’. എന്നാൽ, ചിത്രം തിയറ്ററുകളിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആകെ ലഭിച്ച കലക്‌ഷൻ വെറും പതിമൂന്നു കോടി മാത്രമാണ്. ഇപ്പോഴിതാ ഏജന്റ് സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നായകനായ അഖിൽ അക്കിനേനി. താന്‍ പരമാവധി ശ്രമിച്ചിട്ടും സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ലെന്നും ഇനി ശക്തമായി തിരിച്ചു വരുമെന്നും അഖില്‍ പറയുന്നു.

അഖിൽ അക്കിനേനിയുടെ വാക്കുകൾ ഇങ്ങനെ;

‘നമ്മുടെ സിനിമയ്ക്ക് ജീവന്‍ നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോട് നന്ദി പറയുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്‌ക്രീനില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമ നല്‍കാനായില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ നിര്‍മാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച വിതരണക്കാർക്കു നന്ദി. വലിയ പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ നല്‍കിയ സ്നേഹവും എനര്‍ജിയും കാരണമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തില്‍ നിന്നുമുള്ള നന്ദി. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ശക്തമായി തിരിച്ചുവരും.’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...