തിരുവനന്തപുരത്ത് യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ; 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. പുത്തൻതോപ്പിൽ റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്. വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെ ശുചിമുറിയിലാണ് യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒൻപതുമാസം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ഒന്നര വർഷം മുൻപായിരുന്നു രാജു ജോസഫിന്റെയും വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവിന്റെയും വിവാഹം. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം എന്നും എന്നാൽ, ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നും പൊലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...