ദില്ലി: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 9 മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങി . ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 എന്നീ വര്‍ഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ക്ക് ആതിഥ്യമരുളിയിരുന്നു.
ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതോടെയാണ് 71ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത് . 90 മിനിറ്റ് നീണ്ടുനിന്ന പരേഡ് ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിച്ചു.
പത്തനംതിട്ടയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം
https://www.facebook.com/mediapta/videos/500103387358895/