യുവാവിനെ ബന്ദിയാക്കി 72 ലക്ഷം കവര്‍ന്ന കേസ് : പരാതിക്കാരന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ യുവാവ് അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ സുഹൈല്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയമായ രംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് സൂചിപ്പിച്ചു. ഇവരില്‍ നിന്നും 37 ലക്ഷം രൂപയോളം പണമായിട്ടു തന്നെ കണ്ടെത്താന്‍ സാധിച്ചതായി പോലീസ് വ്യക്തമാക്കി. ബന്ദി നാടകത്തില്‍ നിലവില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഗൂഢാലോചനയില്‍ അടക്കം കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരികയാണെന്നും കൊയിലാണ്ടി പോലീസ് വ്യക്തമാക്കി. ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നതായിട്ടായിരുന്നു പരാതി. എടിഎം ജീവനക്കാരനായ തിക്കോടി സ്വദേശി സുഹൈലിനെ കാറില്‍ ബന്ദിയാക്കിയാണ് 72 ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നതെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...