വൃക്കരോഗികളെ സഹായിക്കാന്‍ 750 രൂപ ചാലഞ്ചുമായി ഹൈബി ഈഡന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൃക്കരോഗികളെ സഹായിക്കാന്‍ 750 രൂപ ചാലഞ്ചുമായി ഹൈബി ഈഡന്‍ എംപി. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗം എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി ചേര്‍ന്നാണു പദ്ധതി നടപ്പിലാക്കുന്നത്. 10 ഡയാലിസിസുകള്‍ക്കുള്ള തുക എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ രക്ഷാധികാരികൂടിയായ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു കൈമാറിയാണു പദ്ധതിക്കു തുടക്കമിട്ടത്.

ഇഎസ്‌എസ്‌എസ് ഡയറക്ടര്‍ ഫാദര്‍ മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ മേല്‍ നോട്ടത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. മാര്‍ച്ച്‌ 15 മുതല്‍ ഡയാലിസിസുകള്‍ക്കുള്ള അപേക്ഷകള്‍ എംപി ഓഫീസില്‍ സ്വീകരിക്കും. മുന്‍ ഡിഎംഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അപേക്ഷകള്‍ വിശദമായി പരിശോധിച്ച്‌ ഓരോരുത്തര്‍ക്കും നിശ്ചിത സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പദ്ധതിക്കു വേണ്ടി പ്രത്യേകമായി തുറന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പേരില്‍ പണം നല്‍കി പദ്ധതിയില്‍ പങ്കാളിയാകാനാണു അവസരം. കൃത്യമായ ഓഡിറ്റിങ് സംവിധാനങ്ങള്‍ ഉള്ള ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആണ് ഇഎസ്‌എസ്‌എസ് എന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...