സഞ്ചാരികള്‍ ഇല്ല വാസ്തു ദോഷം മാറാന്‍ ടൂറിസം ഡയറക്ട്രേറ്റില്‍ 40 ലക്ഷം മുടക്കി മിനുക്കു പണി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്​ അ​ട​ക്ക​മു​ള്ള പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ നി​ന്ന്​ മോ​ച​ന​മാ​കാ​തെ, ടൂ​റി​സം മേ​ഖ​ല ന​ട്ടം​തി​രി​യു​മ്പോ​ള്‍ വാ​സ്തു​ദോ​ഷം മാ​റ്റാ​ന്‍ ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റി​ല്‍ 40 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട്​ ഓ​ഫി​സ്, സ​ന്ദ​ര്‍​ശ​ക മു​റി​ക​ള്‍ ഫൈ​വ് സ്റ്റാ​ര്‍ സ്യൂ​ട്ടാ​ക്കി മോ​ടി​പി​ടി​പ്പി​ക്കു​ന്നു. ടൂ​റി​സം ഡ​യ​റ​ക്ട​റു​ടെ മു​റി മ​നോ​ഹ​ര​മാ​ക്കു​ക​യും അ​തി​നു​ള്ള ഫ​ണ്ട്​ ടൂ​റി​സം കെ​ട്ടി​ട​ങ്ങ​ളു​ടെ മോ​ടി​പി​ടി​പ്പി​ക്ക​ല്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ണം അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു. ടൂ​റി​സം മ​ന്ത്രി​യു​ടെ അ​റി​വോ അ​നു​മ​തി​​യോ ഇ​ല്ലാ​തെ സ്വ​ന്തം നി​ല​ക്കാ​ണ്​ ഡ​യ​റ​ക്ട​ര്‍ ന​ട​പ​ടി കൈ​ക്കൊ​ണ്ട​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ള​യം, കോ​വി​ഡ്​ തു​ട​ങ്ങി​യ​വ മൂ​ലം ടൂ​റി​സം മേ​ഖ​ല​ക്ക്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ്​ വി​ല​യി​രു​ത്ത​ല്‍. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടൂ​റി​സം മേ​ഖ​ല​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വൈ​വി​ധ്യ പ​ദ്ധ​തി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ടൂ​റി​സം വ​കു​പ്പ്​ ആ​സ്ഥാ​ന​ത്തെ അ​ധി​ക ചെ​ല​വ്.

ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഇ​രി​ക്കു​ന്ന ദി​ശ ശ​രി​യ​ല്ലെ​ന്ന ജ്യോ​ത്സ്യ​ന്റെ ഉ​പ​ദേ​ശ പ്ര​കാ​ര​മാ​ണ് മു​റി​യു​ടെ ദി​ശ ത​ന്നെ മാ​റ്റി​യ​തെ​ന്ന്​ വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ ആ​രോ​പി​ക്കു​ന്നു. ഊ​രാ​ളു​ങ്ക​ല്‍ സ​ര്‍​വി​സ്​ ​സൊ​സൈ​റ്റി​യാ​ണ്​ മോ​ടി​പി​ടി​പ്പി​ക്ക​ല്‍ ജോ​ലി​ക​ള്‍ ചെ​യ്ത​ത്. ഓ​ഫി​സി​ന്റെ അ​ക​വും പു​റ​വും മോ​ടി​പി​ടി​പ്പി​ക്കാ​നു​ള്ള ഊ​രാ​ളു​ങ്ക​ലി​ന്റെ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​ക​ള്‍ ചെ​യ്ത സൊ​സൈ​റ്റി​ക്ക്​ 40 ല​ക്ഷം രൂ​പ ടൂ​റി​സം ഹെ​ഡി​ല്‍​നി​ന്ന്​ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ത്ര​യും കാ​ലം ഇ​രു​ന്ന ഡ​യ​റ​ക്ട​ര്‍​മാ​ര്‍​ക്കി​ല്ലാ​തി​രു​ന്ന എ​ന്ത്​ ദോ​ഷ​മാ​ണ്​ പു​തി​യ ഡ​യ​റ​ക്ട​ര്‍​​ക്കെ​ന്നാ​ണ്​ ടൂ​റി​സം രം​​ഗ​ത്തെ ച​ര്‍​ച്ചാ വി​ഷ​യം. ടൂ​റി​സം രം​​ഗ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ 10,000 രൂ​പ വെ​ച്ച്‌ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​ത്​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ ഗു​ണ​ഭോ​ക്താ​ക്ക​ളെ ന​ട്ടം​തി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ല​ക്ഷ​ങ്ങ​ള്‍ പൊ​ടി​ച്ചു​ള്ള ആ​ഡം​ബ​ര​ത്തി​ന് പി​ന്നി​ലെ​ന്ന്​ ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ര്‍ കു​റ്റ​​പ്പെ​ടു​ത്തു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...