കൊപ്ര സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊപ്ര സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടല്‍ വഴി പ്രാഥമിക സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കര്‍ഷകര്‍ക്ക് പോര്‍ട്ടല്‍ വഴി റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയെന്ന് കേരഫെഡ് എംഡി ആര്‍.അശോക് അറിയിച്ചു. കേരഫെഡ്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവരുടെ 58 കേന്ദ്രങ്ങള്‍ വഴിയാണ് കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുക. കൊപ്ര കിലോയ്ക്ക് 105.90 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 32 രൂപയാണ് സംസ്ഥാനം താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. ഈ തുക പ്രകാരമാണ് കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുക.

കൊപ്ര സംഭരണത്തിനായി സഹകരണ സംഘങ്ങളിലാണ് രേഖകള്‍ ഹാജരാക്കേണ്ടത്. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, കൃഷി ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ഭൂരേഖകളുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് തുടങ്ങിയവയാണ് എത്തിക്കേണ്ടത്. ഇതിനു ശേഷമാണ് ഇ-സമൃദ്ധി പോര്‍ട്ടല്‍ വഴി റജിസ്‌ട്രേഷന്‍ നടത്തുക. ഇന്നു സംഭരണം തുടങ്ങുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടികള്‍ വൈകി. മന്ത്രി പി.പ്രസാദ് ഇന്നലെ അടിയന്തര യോഗം വിളിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കു യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുണ്ടായത്. കൊപ്രയുമായി എത്തേണ്ട സ്ഥലം, സമയം എന്നിവ സഹകരണ സംഘങ്ങള്‍ കര്‍ഷകരെ അറിയിക്കും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്കു മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില ലഭിക്കുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...