കൊല്ലം : മരുമകന്‍ തിളച്ച വെള്ളമൊഴിച്ചതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മാലാ മന്ദിരത്തില്‍ പരേതനായ പി.സി.കുഞ്ഞപ്പയുടെ ഭാര്യ ഭാരതി (75) ആണ് മരിച്ചത്. മാരകമായി പൊള്ളലേറ്റ ഭാരതി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭാരതിയുടെ മകളുടെ ഭര്‍ത്താവ് പ്രകാശ്(52) റിമാന്‍ഡിലാണ്.
കുടുംബവഴക്കിനെ തുടര്‍ന്നു ജൂണ്‍ 13ന് പുലര്‍ച്ചെയാണ് ഭാരതിയുടെ ദേഹത്ത് പ്രകാശ് തിളച്ച വെള്ളം ഒഴിച്ചത്. പൊള്ളലേറ്റിട്ടും പ്രകാശ് ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രകാശിന്റെ മകനാണ് ഭാരതിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.