തിരുവനന്തപുരം : മുണ്ടക്കയം സ്വദേശികളെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കവടിയാര്‍ ആരാധന എആര്‍ 418 വൈ.എം എന്ന വിലാസത്തിലുള്ള കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്ന മുണ്ടക്കയം മുറിക്കല്ലും പുറം പന്തപ്ലാക്കല്‍ മനോജ് (45), ഭാര്യ രഞ്ജു(38) , മകള്‍ അമൃത(16) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ വീടിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. മനോജ് പുലര്‍ച്ചെ ഒന്നരയോടെയും ഭാര്യയും മകളും മൂന്നരയോടെയും മരിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണകാരണം വ്യക്തമായിട്ടില്ല.