മരുമകന്‍ തിളച്ച വെള്ളമൊഴിച്ചതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മരുമകന്‍ തിളച്ച വെള്ളമൊഴിച്ചതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മാലാ മന്ദിരത്തില്‍ പരേതനായ പി.സി.കുഞ്ഞപ്പയുടെ ഭാര്യ ഭാരതി (75) ആണ് മരിച്ചത്. മാരകമായി പൊള്ളലേറ്റ ഭാരതി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭാരതിയുടെ മകളുടെ ഭര്‍ത്താവ് പ്രകാശ്(52) റിമാന്‍ഡിലാണ്.

കുടുംബവഴക്കിനെ തുടര്‍ന്നു ജൂണ്‍ 13ന് പുലര്‍ച്ചെയാണ് ഭാരതിയുടെ ദേഹത്ത് പ്രകാശ് തിളച്ച വെള്ളം ഒഴിച്ചത്. പൊള്ളലേറ്റിട്ടും പ്രകാശ് ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രകാശിന്റെ മകനാണ് ഭാരതിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...