ആറു വിമാനങ്ങളിലായി ജില്ലക്കാരായ 77 പ്രവാസികള്‍കൂടി എത്തി ; 44 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ തിങ്കളാഴ്ച ആറു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 77 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 44 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 33 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദുബായ് – കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ചു പത്തനംതിട്ട ജില്ലക്കാരാണ് എത്തിയത്. മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

അബുദാബി – കൊച്ചി വിമാനത്തില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ മൂന്നു പേരാണ് എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ 13 സ്ത്രീകളും 12 പുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 30 പേരാണു എത്തിയത്. ഇതില്‍ 14 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഏഴു ഗര്‍ഭിണികള്‍ അടക്കം 16 പേര്‍ ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്. ബഹ്റിന്‍ – കൊച്ചി വിമാനത്തില്‍ ആറു സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടെ ഒന്‍പതു ജില്ലക്കാരാണ് എത്തിയത്. ഇതില്‍ നാലുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ഒരു ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. കുവൈറ്റ് – തിരുവനന്തപുരം വിമാനത്തില്‍ 14 സ്ത്രീകളും ഏഴു പുരുഷന്‍മാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 27 പ്രവാസികളാണ് എത്തിയത്. ഇവരില്‍ 19 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. സലാല-കണ്ണൂര്‍ വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പുരുഷന്‍മാരെത്തി. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....