വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച സംഘം അറസ്റ്റില്‍. വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിനും സഹായികളുമാണ് പിടിയിലായത്. എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയും ഗ്രൂപ്പ് അഡ്മിനുമായ അശ്വിന്‍ (21), ആലങ്കോട് സ്വദേശി രാഗേഷ് (40), താനൂര്‍ ഉണ്യാല്‍ ഒട്ടുംപുറത്ത് അബ്ദുല്‍ നാസര്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എടപ്പാള്‍ കേന്ദ്രമായുള്ള സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

കുട്ടികളുടെ ക്ഷേമത്തിനായുള്ള അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യൂനിസെഫ് ഇന്‍ര്‍പോള്‍ മുഖേന ക്രൈം എഡിജിപി മനോജ് എബ്രഹാമിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സൈബര്‍ ഡോം സംഘം ചങ്ങരംകുളം പോലിസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ചെറിയ കുട്ടികളെ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ ഉണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരും കേസില്‍ പ്രതികളാകും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...