77-ാം സ്ഥാപകദിനം : ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി സിഎംഎഫ്ആർഐ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വെള്ളിയാഴ്ച (ഫെബ്രു 2) പൊതുജനങ്ങൾക്കായി തുറന്നിടും. സിഎംഎഫ്ആർഐയുടെ 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം നടത്തുന്നത്. വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, കടൽജൈവവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം എന്നിവ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. ഏറ്റവും മത്സ്യമായ തിമിംഗല സ്രാവ്, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.

കടലിൽ നിന്ന് പിടിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങൾ, ചെമ്മീൻ-ഞണ്ട്-കക്കവർഗ്ഗയിനങ്ങൾ, സൂക്ഷ്മ ആൽഗകൾ, കടലിനടിയിലെ മുത്തുകൾ, കടൽകൃഷിയുമായി ബന്ധപ്പെട്ട നൂതനരീതികൾ, കണ്ടൽതൈകൾ തുടങ്ങിയവ പ്രദർശിപ്പിക്കും. കാഴ്ചകൾക്കൊപ്പം അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസ്സിലാക്കാനും അവസരമുണ്ടാകും. സിഎംഎഫ്ആർഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദർശനം പ്രയോജനപ്പെടും. രാവിലെ 10 മുതൽ 4 വരെയാണ് ഓപൺ ഹൗസിന്റെ സമയം. പ്രവേശനം സൗജന്യമാണ്. സമുദ്രമത്സ്യസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തെ കുറിച്ചും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഓപ്പൺ ഹൗസിലൂടെ സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...