മദ്യം വാങ്ങാൻ പണം നൽകിയില്ല ; പിന്നാലെ സ്വർണ്ണപണിക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിയ്യൂർ: തൃശ്ശൂരിൽ മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ നൽകാത്തതിൻ്റെ വൈരാഗ്യത്തിൽ കോൺക്രീറ്റ് ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ ആൾ മരിച്ചു. തൃശൂർ വിയ്യൂർ സ്വദേശിയായ സ്വർണപണിക്കാരൻ മധുവാണ് മരിച്ചത്. സംഭവത്തിൽ മധുവിന്‍റെ പരിചയക്കാരനും വിയ്യൂർ സ്വദേശിയുമായ ഉണ്ണിക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പത്തിനാലുകാരനായ മധുവിനെ ഉണ്ണിക്കുട്ടൻ ഇഷ്‌ടിക കൊണ്ട് ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് വിയ്യൂരിഷ വെച്ച് മധുവിന് ഇഷ്ടിക കൊണ്ടുള്ള അടിയേക്കുന്നത്.

പരിചയക്കാരനായ വിയ്യൂർ സ്വദേശി ഉണ്ണിക്കുട്ടൻ മധുവിനോട് മദ്യപിക്കാൻ പണം ചോദിച്ചിരുന്നു. എന്നാൽ മധു പണം നൽകിയില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മധുവിൻ്റെ കൈവശമുള്ള പണം മദ്യപിക്കാൻ തരണമെന്ന് ഉണ്ണിക്കുട്ടൻ ആവശ്യപ്പെട്ടു. ഇതു നൽകാത്തതിൻ്റെ അരിശത്തിൽ സമീപത്ത് നിന്നും ഇഷ്ടിക എടുത്ത് മധുവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മധു ഇന്നലെ മരണപ്പെട്ടത്. അടിയേറ്റ് മധുവിന്‍റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....