കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 29 കാരിയായ കോഴിക്കോട് സ്വദേശി റുബീനയുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ്. ഇതിന് റുബീനക്ക് കൂട്ടുനിന്നതാകട്ടെ ഭർത്താവും സുഹൃത്തുക്കളും. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്കൻ പോലീസിനെ സമീപിച്ചത്.

ഒടുവിൽ പോലീസൊരുക്കിയ കെണിയിൽ പ്രതികൾ വീഴുകയായിരുന്നു. കാസർകോട് മാങ്ങാട് സ്വദേശിയായ 59കാരനാണ് മുബീനയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയത്. ദമ്പതികൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശി 37കാരനായ ഫൈസൽ, ഭാര്യ 29കാരി റുബീന, കാസർകോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദിൽഷാദ്, അബ്ദുല്ലക്കുഞ്ഞി റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...