പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഞായറാഴ്ച്ച എത്തിയ ഏഴു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 46 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 32 പേര്‍ ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.
ദുബായ് – കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ രണ്ട് സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേരാണ് എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും മൂന്നു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
റിയാദ്-തിരുവനന്തപുരം വിമാനത്തില്‍ 22 സ്ത്രീകളും ആറു പുരുഷന്‍മാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 34 പേരാണ് എത്തിയത്. ഇവരില്‍ 12 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. പത്ത് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 22 പേര്‍ ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു.
ഷാര്‍ജ – തിരുവനന്തപുരം വിമാനത്തില്‍ അഞ്ചു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 10 പേരാണ് എത്തിയത്. ഇതില്‍ ഒന്‍പതു പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഈ വിമാനത്തിലെത്തിയ ഒരു ഗര്‍ഭിണി ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നു. സലാല-കണ്ണൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് എത്തിയത്. ഇവര്‍ രണ്ടു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.
നൈജീരിയയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സ്ത്രീകളും പത്തു പുരുഷന്‍മാരും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 13 പേരാണ് എത്തിയത്. ഇവരില്‍ പത്തുപേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു. റഷ്യയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ മൂന്നു പേരാണ് എത്തിയത്. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്.
അബുദാബി -തിരുവനന്തപുരം വിമാനത്തില്‍ നാലു സ്ത്രീകളും എഴു പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 12 പേരാണ് എത്തിയത്. ഇവരില്‍ ഒന്‍പതു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു പേര്‍ വീടുകളിലും എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.